ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത മൂടൽ മഞ്ഞ് തുടരുന്നു

0

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത മൂടൽ മഞ്ഞ് തുടരുന്നു. വരും ദിവസങ്ങളിലും ശൈത്യം കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേ സമയം ദില്ലിയിൽ വായു മലിനീകരണവും രൂക്ഷമാവുകയാണ്.

 

ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കൊടും തണുപ്പിന് സാധ്യതയുണ്ട്. കനത്ത മൂടൽമഞ്ഞിൽ പല നഗരങ്ങളിലും കാഴ്ചപരിധി 100 മീറ്ററിൽ താഴെയെത്തി. മൂടൽ മഞ്ഞ് ഇന്നും റോഡ് -റെയിൽ-വ്യോമ ഗതാഗതങ്ങളെ ബാധിച്ചു. മണിക്കൂറുകളാണ് വിമാനങ്ങളും ട്രെയിനുകളും വൈകുന്നത്. മൂടൽ മഞ്ഞ് കനത്തതോടെ ദില്ലിയിലും ഗുരു ഗ്രാമിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാജസ്ഥാൻ, ബീഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

 

വടക്കേ ഇന്ത്യയിൽ ഈ മാസം ആദ്യ വാരത്തിൽ താപനില 9 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് അടുത്ത മൂന്ന് ദിവസങ്ങളിൽ ഒറ്റപെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐ എം ഡി അറിയിച്ചു. തണുപ്പിനും മൂടൽമഞ്ഞിനുമൊപ്പം ദില്ലിയിൽവായു മലിനീകരണവും രൂക്ഷമാണ്. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചു. വായുഗുണ നിലവാര സൂചിക 400 ന് മുകളിലാണ് രേഖപെടുത്തിയത്. വിനോദ സഞ്ചാരികളോടും, തീർത്ഥാടകരോടും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ പരിശോധിച്ച ജാഗ്രത പാലിക്കാനും, രാത്രി യാത്ര ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്.

Leave a Reply