പ്രളയമേഖലകള്‍ സന്ദര്‍ശിക്കാനോ കേന്ദ്രസഹായം പ്രഖ്യാപിക്കാനോ മോദി തയ്യാറായില്ലെന്ന് ഡിഎംകെ മുഖപത്രം

0

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രളയക്കെടുതിയില്‍ കേന്ദ്ര നല്‍കേണ്ട സഹായം വൈകുന്നതില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിഎംകെ മുഖപത്രം. തമിഴ്‌നാട്ടിലെത്തിയിട്ടും പ്രളയമേഖലകള്‍ സന്ദര്‍ശിക്കാനോ, കേന്ദ്രസഹായം പ്രഖ്യാപിക്കാനോ നരേന്ദ്രമോദി തയ്യാറായില്ലെന്ന് ഡിഎംകെ മുഖപത്രം ‘മുരശൊലി’ ആരോപിച്ചു.

ഗുജറാത്തില്‍ പ്രളയം ഉണ്ടായ ദിവസം തന്നെ പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കുകയും കോടികളുടെ കേന്ദ്രസഹായം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ചെന്നൈയില്‍ പ്രളയം ഉണ്ടായി ഒരു മാസം കഴിഞ്ഞിട്ടും മോദിയുടെ അവഗണന തുടരുകയാണെന്നും മുരശൊലി മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here