ബ്രിട്ടനിലെ കുട്ടികൾ പ്രതിദിനം 18 ബലാത്സംഗക്കേസുകളിൽ പ്രതികളാകുന്നു: പുതിയ റിപ്പോർട്ട് 

0

 

 

ബ്രിട്ടനിൽ കഴിഞ്ഞ വർഷം 18 വയസിൽ താഴെയുള്ള കുട്ടികൾ 6800 ലേറെ ബലാത്സംഗക്കേസുകളിൽ പ്രതിയാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ കൂടുതലും പ്രതിക്കൂട്ടിലുള്ളത് കൗമാരപ്രായക്കാരാണ്. അതായത് റിപ്പോർട്ട് ചെയ്ത കേസുകളിൽ പകുതിയിലും കുട്ടികൾ തന്നെ. 2022ൽ 6813 ബലാത്സംഗക്കേസുകളും 8,020 ലൈംഗികാതിക്രമമങ്ങളും കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് 15,534 കേസുകളുമാണ് റിപ്പോർട്ട് ചെയ്തു. വർഷങ്ങളായി ​സ്വന്തം ഫോണുകളിൽ അശ്ലീല ചിത്രങ്ങൾ കാണുന്ന കുട്ടികളിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് സാധാരണ സ്വഭാവം​ പോലെ ആയി മാറിയിരിക്കുകയാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

 

സ്മാർട്ഫോൺ ഉപയോഗവും അശ്ലീല ദൃശ്യങ്ങൾ നിരന്തരമായി കാണുന്നതും കുട്ടികളെ ലൈംഗിക കുറ്റവാളികളാക്കി മാറ്റുന്നു. 2013നെ അപേക്ഷിച്ച് കുട്ടികൾ പ്രതികളാകുന്ന ലൈംഗിക കുറ്റകൃത്യങ്ങളുടെ നിരക്ക് 400 ശതമാനമാണ് ഈ വർഷം വർധിച്ചത്. തന്റെ സഹോദരിയുടെ മോശമായ ചിത്രം ഇന്റർനെറ്റിൽ അപ്​ ലോഡ് ചെയ്തതാണ് നാലുവയസുകാരനെ ‘പ്രതി’യാക്കി മാറ്റിയത്. സ്മാർട്ഫോൺ ഉപയോഗിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും 12നും 15നും ഇടയിൽ പ്രായമുള്ളവരാണ്. ഇവർക്കെല്ലാം സ്വന്തം സ്മാർട്ഫോണുമുണ്ട്.

 

12നും 15നും ഇടയിൽ പ്രായമുള്ളവരാണ്. ഇവർക്കെല്ലാം സ്വന്തം സ്മാർട്ഫോണുമുണ്ട്. അതുപോലെ അഞ്ച് വയസിനും ഏഴ് വയസിനുമിടയിൽ പ്രായമുള്ള 83 ശതമാനം കുട്ടികൾക്കും ടാബ്‍ലറ്റുണ്ട്. 14 വയസുള്ള കുട്ടികളാണ് കൂടുതലായാലും കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നതെന്നും വിദഗ്ധർ പറയുന്നു. റിപ്പോർട്ട് ചെയ്യപ്പെടുന്ന 10 കേസുകളിൽ ഒമ്പതിലും ഇരകൾക്ക് പ്രതികളെ നേരത്തേ അറിയാവുന്നതാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here