വയനാട്ടിലെ നരഭോജി കടുവ കൂട്ടിലായി

0

വയനാട് വാകേരിയിൽ യുവ കർഷകൻറെ ജീവനെടുത്ത കടുവ കൂട്ടിലായി. കൂടല്ലൂർ കോളനിക്കവലയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10 ദിവസത്തെ തെരച്ചിലിനൊടുവിലാണ് കടുവ പിടിയിലായത്.

 

വെടിവെച്ച് കൊല്ലാതെ കടുവയെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കടുവയെ ജീവനോടെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ അറിയിച്ചു. കൂടുതൽ നാട്ടുകാർ സ്ഥലത്തെത്തി. പ്രതിഷേധം തുടരുന്നു. എംഎൽഎ വന്നെത്തി ശേഷം തീരുമാനമെന്ന് നാട്ടുകാർ അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here