മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന്റെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

0

കൊച്ചി: മസാല ബോണ്ട് കേസില്‍ സമന്‍സ് അയക്കാന്‍ ഇഡിയ്ക്ക് അനുമതി നല്‍കിയ സിംഗിള്‍ ബഞ്ച് ഇടക്കാല ഉത്തരവിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് ഹര്‍ജി ഇന്നലെ പരിഗണിച്ചിരുന്നു. എന്നാല്‍ നേരത്തെ ഉത്തരവിറക്കിയ ജഡ്ജി, ഡിവിഷന്‍ ബഞ്ചില്‍ ഉണ്ടായതിനാല്‍ ഹര്‍ജി മറ്റൊരു ബഞ്ചിലേക്ക് മാറ്റുകയായിരുന്നു. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുക.

വ്യക്തിഗത വിവരങ്ങളാണ് സമന്‍സിലൂടെ ആവശ്യപ്പെടുന്നതെന്നും ഇത് നിയമപരമല്ല എന്നുമാണ് തോമസ് ഐസകിന്റെ വാദം. സമന്‍സ് പുതുക്കി നല്‍കാമെന്ന് ഇഡി വ്യക്തമാക്കിയപ്പോഴാണ് വീണ്ടും പുതിയ സമന്‍സ് അയക്കാന്‍ സിംഗിള്‍ ബഞ്ച് ജഡജ് വി.ജി. അരുണ്‍ ഇടക്കാല അനുമതി നല്‍കിയത്. മസാല ബോണ്ട സമാഹരണത്തില്‍ കിഫ്ബി വിദേശ നാണയചട്ടം ലംഘിച്ചെന്നും റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇഡി കിഫ്ബിയ്ക്ക് എതിരെ അന്വേഷണം തുടങ്ങിയത്.

എന്നാല്‍ ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്റെ വാദം. ബന്ധുക്കളുടെ അടക്കം 10 വര്‍ഷത്തെ മുഴുവന്‍ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ ഹാജരാക്കണമെന്നും സമന്‍സില്‍ അവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ചോദ്യം ചെയ്തായിരുന്നു തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here