കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗം; നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികള്‍ ഉണ്ടാകില്ല

0

 

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗം മൂലം ഇന്ന് നവകേരള സദസ്സിന്റെ ഭാഗമായുള്ള പരിപാടികള്‍ ഉണ്ടാകില്ല. കൊച്ചിയിലാണ് നവകേരളയാത്ര പുരോഗമിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചിയില്‍ നവകേരള സദസ്സിന്റെ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വൈകീട്ടോടെ കാനത്തിന്റെ മരണം സംഭവിക്കുന്നത്.

 

മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ രാത്രി ആശുപത്രിയിലെത്തുകയും കാനത്തിന് അന്തിമാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നവകേരള സദസിന്റെ പരിപാടികള്‍ ശനിയാഴ്ച ഉണ്ടാകില്ലെന്ന് തീരുമാനമെടുക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് പെരുമ്പാവൂരില്‍ നിന്നും പര്യടനം തുടരും. മന്ത്രിമാര്‍ക്ക് കാനത്തിന്റെ പൊതുദര്‍ശനത്തിനുള്‍പ്പെടെ പങ്കെടുക്കാന്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായി കൂടിയാണ് തീരുമാനം.

 

കാനം രാജേന്ദ്രന്റെ സംസ്‌കാരം നാളെയാണ് നടക്കുക. കാനം രാജേന്ദ്രന്റെ ഭൗതികശരീരം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്കുകൊണ്ടുപോയി. 8.30ന് ജഗതിയിലെ വീട്ടില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് 2 മണി വരെ പട്ടത്തെ എഐടിയുസി ഓഫിസില്‍ പൊതുദര്‍ശനം നടക്കും. 2 മണിയ്ക്ക് കോട്ടയത്തേക്ക് വിലാപയാത്രയായി ഭൗതിക ശരീരം കൊണ്ടുപോകും. കോട്ടയത്തെ സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനം നടത്തും. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് കോട്ടയം വാഴൂരിലെ വീട്ടില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here