നിലപാട്‌ തിരുത്തിയില്ലെങ്കിൽ ഗവർണറെ തടയും; എസ്‌എഫ്‌ഐ

0

 

ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നിലപാട്‌ തിരുത്തിയില്ലെങ്കിൽ സർവകലാശാലകളുടെ ചാൻസിലറായ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാനെ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കാത്ത നിലയിൽ തടയും. കേരള, കലിക്കറ്റ്‌ സർവകലാശാല സെനറ്റിൽ അനധികൃതമായി കൈകടത്തൽ നടത്തുന്നാനുള്ള ശ്രമം അവനാനിപ്പിക്കണമെന്നും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ മാധ്യമങ്ങളോട്‌ പറഞ്ഞു.

ഡിസംബർ 6ന് എസ്എഫ്ഐ സംഘടിപ്പിച്ച പഠിപ്പ് മുടക്ക് സമരം വിദ്യാർഥികളാകെ ഏറ്റെടുത്തു. ഉന്നതവിദ്യാഭ്യാസ മേഖലയെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള നീക്കത്തിനെതിരെ എസ്‌എഫ്‌ഐ നേതൃത്വം കൊടുത്ത സമരത്തിന് രാജ്‌ഭവനു മുന്നിലും മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും വൻവിദ്യാർഥി പ്രതിഷേധം നടന്നു. സമരത്തിന്റെ തുടർച്ചയായി വ്യാഴാഴ്‌ച്ച ഉന്നത വിദ്യാഭ്യാസ സംരക്ഷണ ദിനം ആചരിക്കും.

സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും പ്രതിഷേധ പരിപാടികളും കേരള, കലിക്കറ്റ്‌ സർവകലാശാല കേന്ദ്രങ്ങളിൽ രാപ്പകൽ സമരവും നടക്കും. കെഎസ്‌യു–എംഎസ്‌എഫ്‌ ഉൾപ്പെടെയുള്ള സംഘടനകൾ ആർഎസ്‌എസിന്റെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള തീവ്രപരിശ്രമം നടക്കുമ്പോൾ ബോധപൂർവം കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌.

 

LEAVE A REPLY

Please enter your comment!
Please enter your name here