കടുത്ത ജോലി സമ്മർദം, അമിത ജോലി ഭാരം; 24 മണിക്കൂർ നീണ്ട ഷിഫ്റ്റിന് പിന്നാലെ ഹൃദയാഘാതം; ചെന്നൈയിൽ 2 ദിവസത്തിനിടെ മരിച്ചത് 2 ഡോക്ടർമാർ

0

ചെന്നൈ: 2 ദിവസത്തിനിടെ 2 ഡോക്ടർമാർ മരിച്ച നിലയിൽ. മദ്രാസ് മെഡിക്കൽ കോളജിലെ (എംഎംസി) ഡോ.മരുതുപാണ്ഡ്യനെ താമസസ്ഥലത്ത് മരിച്ച നിലയിലും അയനാവരം ഇഎസ്‌ഐ ഹോസ്പിറ്റലിലെ ഡോ. സോലൈസാമിയെ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയതിനു പിന്നാലെ മരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു.
രണ്ട് ഡോക്ടർമാരും 24 മണിക്കൂർ നീണ്ട ജോലി ഷിഫ്റ്റിൽനിന്ന് മടങ്ങിയെത്തിയതിനു ശേഷമാണ് മരിച്ചതെന്നാണു പൊലീസ് വിശദീകരണം. 2 പേർക്കും അമിത ജോലി ഭാരമുണ്ടായിരുന്നെന്നും കടുത്ത സമ്മർദത്തിന്റെ ഫലമായി ഹൃദയാഘാതം ഉണ്ടായെന്നുമാണു റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here