കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്ന് സെനറ്റ് യോഗം; പ്രതിഷേധത്തിനൊരുങ്ങി എസ്എഫ്‌ഐ

0

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം ഉയരുന്നതിനിടെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്ന് സെനറ്റ് യോഗം. ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദ്ദേശിച്ച 18അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്. ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച അംഗങ്ങളില്‍ ഒന്‍പത് പേര്‍ സംഘപരിവാര്‍ അനുകൂലികള്‍ ആണെന്നാണ് എസ്എഫ്‌ഐ ഉന്നയിക്കുന്ന വാദം.

സംഘപരിവാര്‍ അനുകൂലികളായ സെനറ്റ് അംഗങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ എസ്എഫ്‌ഐ തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍വകലാശാലയില്‍ പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേ സമയം കെഎസ്‌യു ഇന്ന് തലസ്ഥാനത്ത് പ്രതിഷേധ മാര്‍ച്ച് നടത്തും. നവകേരള സദസിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങള്‍ക്കെതിരെയാണ് മാര്‍ച്ച്.

LEAVE A REPLY

Please enter your comment!
Please enter your name here