നികത്താനാകാത്ത നഷ്ടം’; വിജയകാന്തിന് ആദരാഞ്ജലി അർപ്പിച്ച്പ്രധാനമന്ത്രി

0

വിജയകാന്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയകാന്തിന്റെ അഭിനയം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവര്‍ന്നിരുന്നു എന്നും തമിഴ് സിനിമ ലോകത്തെ ഇതിഹാസമായിരുന്നു വിജയകാന്ത് എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍, പൊതു പ്രവര്‍ത്തനത്തില്‍ പ്രതിജ്ഞാബദ്ധനായിരുന്നു അദ്ദേഹമെന്നും നരേന്ദ്ര മോദി കുറിച്ചു.

 

ഒരു അടുത്ത സുഹൃത്തായിരുന്നു, വര്‍ഷങ്ങളായി അദ്ദേഹവുമായുള്ള ഇടപെടലുകള്‍ ഞാന്‍ സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു. ഈ ദുഃഖത്തില്‍, എന്റെ മനസ് അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും അദ്ദേഹത്തിന്റെ നിരവധി അനുയായികളോടുമൊപ്പമുണ്ട്’, പ്രധാനമന്ത്രി കുറിച്ചു.

 

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം.

കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാവുകയായിരുന്നു. അനാരോഗ്യത്തെത്തുടര്‍ന്ന് ഏറെക്കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here