വ്യവസായ സൗഹൃദമല്ലെന്ന പ്രതീതി തിരുത്താൻ ഏഴ് വർഷം കൊണ്ട് കേരളത്തിന് കഴിഞ്ഞു; മുഖ്യമന്ത്രി

0

വ്യവസായ സൗഹൃദമല്ലെന്ന പ്രതീതി തിരുത്താൻ ഏഴ് വർഷം കൊണ്ട് കേരളത്തിന് കഴിഞ്ഞുവെന്നു മുഖ്യമന്ത്രി. കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തെ പ്രമുഖ കമ്പനികൾ കേരളത്തെ തേടിയെത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സമീപകാലത്ത് കേരളത്തിൽ പ്രവർത്തനം ആരംഭിച്ച വൻകിട സ്വകാര്യ വ്യവസായ സ്ഥാപനങ്ങളുടെ പട്ടിക നിരത്തി മുഖ്യമന്ത്രി വൻകിട കമ്പനികൾ കേരളത്തെക്കുറിച്ച് അഭിമാനപൂർവ്വം സംസാരിക്കാൻ തുടങ്ങിയിരിക്കുന്ന വിവരവും പങ്കുവെച്ചു . പൊതുമേഖലയെ സംരക്ഷിച്ച് ലാഭകരമായി നടപ്പാക്കുക എന്നതാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നുവെന്നും കേന്ദ്രം വിൽക്കുന്ന സ്ഥാപനങ്ങളെ നമ്മൾ വാങ്ങി നല്ല നിലയിൽ നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കൊച്ചി മെട്രോ – തൃപ്പൂണിത്തുറയിലേക്ക് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാട്ടർമെട്രോ പന്ത്രണ്ടര ലക്ഷം ആളുകൾ ഇതുവരെ ഉപയോഗിച്ചുവെന്നും കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം പുരോഗമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.യാത്രാ ദുരിതത്തിന് പരിഹാരമായെന്നും വിനോദ സഞ്ചാര രംഗത്തും നേട്ടം കൈവരിക്കാൻ കഴിഞ്ഞു.

 

മാധ്യമ പ്രവർത്തകർ മാധ്യമ പ്രവർത്തകരുടെ ജോലി ചെയ്യട്ടെ എന്നും ആളെ സംഘടിപ്പിച്ച് കരിങ്കൊടി കാണിച്ച് ദൃശ്യങ്ങൾ പകർത്തുന്ന പണി മാധ്യമ പ്രവർത്തകർ ചെയ്യരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here