നവകേരള സദസ് ആർക്കും എതിരെയല്ല, വരും തലമുറയ്ക്കു വേണ്ടി; മുഖ്യമന്ത്രി

0

നവകേരള സദസ് ആർക്കും എതിരെയല്ല, വരും തലമുറയ്ക്കു വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാലക്കുടിയിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഏഴ് ജില്ലകൾ പൂർത്തിയായപ്പോഴേക്കും കേരളത്തിന്റെ പൊതുവികാരം വ്യക്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര നിലപാടിനെ ന്യായീകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര മന്ത്രി കേരളത്തിൽ വന്ന് നടത്തിയത്. ജനങ്ങളുടെ യോജിച്ച അഭിപ്രായത്തിനു മുന്നിൽ കോൺഗ്രസിലെ ചില നേതാക്കൾക്കെങ്കിലും കേന്ദ്രത്തിനെതിരെ പ്രതികരിക്കേണ്ടിവന്നു.കേന്ദ്രത്തിനെതിരെ പ്രതികരിക്കുമ്പോൾ കോൺഗ്രസിന് എന്താണ് പൊള്ളുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

രാഷ്ട്രീയ വ്യത്യാസമില്ലാതെ നവകേരള സദസ്സിലേക്ക് ഒഴുകിയെത്തുന്നു.ഒരുമയും ഐക്യവുമുള്ള ജനമുള്ളിടത്ത് ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ഒരുമയും ഐക്യവും ആഗ്രഹിക്കുന്ന ഒരു സർക്കാർ കേന്ദ്രത്തിലില്ല എന്നും അവർ ജനങ്ങളെ ശിഥിലമാക്കാൻ ശ്രമിക്കുന്നുവെന്നും പറഞ്ഞു. ഇതിനായി വർഗീയത ഉപയോഗിക്കുന്നുവെന്നും വിദ്വേഷം വളർത്താൻ ശ്രമിക്കുന്നുവെന്നും വംശഹത്യ വരെ നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here