കേരളത്തിൽ പുതുവത്സര തലേന്ന് പെട്രോൾ പമ്പുകൾ അടച്ചിടും

0

 

തിരുവനന്തപുരം: കേരളത്തിൽ പുതുവത്സര തലേന്ന് പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്. നാളെ രാത്രി എട്ട് മണിമുതൽ മറ്റന്നാൾ പുലർച്ചെ ആറു മണി വരെയാണ് പെട്രോൾ പമ്പുകൾ അടച്ചിടുക. കേരളത്തിലെ വിവിധ ജില്ലകളിലെ പെട്രോൾ പമ്പുകൾക്കു നേരെയുണ്ടാകുന്ന ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് നടപടി.

 

പെട്രോൾ പമ്പുകൾ അടച്ചിടുന്നതുകൊണ്ട് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകുമെങ്കിലും ആക്രമണത്തിനെതിരെ കർശന നടപടി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഗുണ്ടാ ആക്രമണത്തിനെതിരെ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിർമാണം വേണമെന്നാണ് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പറയുന്നത്.

Leave a Reply