ഊരാളുങ്കൽ പിടിച്ചെടുക്കുമോയെന്ന ഭയമാണ് ടിപി കൊല്ലപ്പെടാൻ കാരണം’; ആരോപണവുമായി കെ എം ഷാജി

0

 

മൂവാറ്റുപുഴ: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഐഎമ്മിനും ഊരാളുങ്കൽ സൊസൈറ്റിക്കെതിരെയും ആരോപണവുമായി മുസ്ലിംലീ​ഗ് നേതാവ് കെ എം ഷാജി. ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെടാൻ കാരണം ഊരാളുങ്കൽ പിടിച്ചെടുക്കുമോയെന്ന ഭയമാണ്. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുത്താൽ കേരളത്തിലെ സിപിഐഎം നേതാക്കളുടെ കള്ളപ്പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുമെന്ന ഭയമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നും കെ എം ഷാജി ആരോപിച്ചു. മൂവാറ്റുപുഴയിൽ യുഡിഎഫ് സംഘടിപ്പിച്ച കുറ്റവിചാരണ സദസ്സിലാണു ഷാജിയുടെ വെളിപ്പെടുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here