‘ഓവർ കോൺഫിഡൻസ് തിരിച്ചടയായി, മധ്യപ്രദേശിൽ വിജയം പ്രതീക്ഷിച്ചിരുന്നു’: രമേശ് ചെന്നിത്തല

0

മധ്യപ്രദേശിൽ കോൺഗ്രസ് വിജയം പ്രതീക്ഷിച്ചിരുന്നുവെന്ന് രമേശ് ചെന്നിത്തല. മധ്യപ്രദേശിൽ എന്ത് സംഭവിച്ചുവെന്ന് ഇപ്പോഴും മനസിലാവുന്നില്ല. മധ്യപ്രദേശ് ട്രഡിഷണലി ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനമാണ്. ഛത്തിസ്ഗഢ് ഏരിയയിലെ സീറ്റുകൾ കൊണ്ടാണ് മധ്യപ്രദേശിൽ വിജയിച്ചുകൊണ്ടിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇത്തവണ കോൺഗ്രസ് ജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു അതനുസരിച്ചാണ് കാര്യങ്ങൾ നീക്കിയത്. എന്ത് സംഭവിച്ചുവെന്നത് വിശദമായി പരിശോധിക്കും. മുഖ്യമന്ത്രിയുമായി സംസാരിച്ചു. എന്ത് വേണമെന്ന് ഞങ്ങൾ ആലോചിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here