വ്യാജ മദ്യ നിര്‍മ്മാണം; തൃശൂരില്‍ സിനിമാ താരമായ യുവ ഡോക്ടര്‍ ഉള്‍പ്പെടെ ആറ് പേര്‍ പിടിയില്‍

0

 

 

തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രം എക്‌സൈസ് കണ്ടെത്തി. സിനിമാ താരമായ ഡോക്ടര്‍ ഉള്‍പ്പെടെ ആറ് പേരെ കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്തു. മദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് 1200 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.

 

ഇരിങ്ങാലക്കുട സ്വദേശി ഡോക്ടര്‍ അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിന്‍, തൃശൂര്‍ കല്ലൂര്‍ സ്വദേശി സിറിള്‍, കൊല്ലം സ്വദേശി മെല്‍വിന്‍, തൃശൂര്‍ ചിറയ്ക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

 

സ്പിരിറ്റ് എത്തിച്ച് മദ്യം നിര്‍മ്മിക്കുന്ന കേന്ദ്രമാണിതെന്നായിരുന്നു എക്‌സൈസ് സംഘത്തിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ ഡോക്ടര്‍ അനൂപ് വരയന്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here