കനത്ത മൂടൽമഞ്ഞ്: ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ റെഡ് അലേർട്ട്

0

 

 

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ദില്ലിയിലും പരിസര പ്രദേശങ്ങളിലും കാഴ്ച പരിധി 100 മീറ്ററിൽ താഴെയാണ്. റോഡ് – റെയിൽ – വ്യോമ ഗതാഗത്തെ മൂടൽ മഞ്ഞ് ബാധിച്ചു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദില്ലി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നോയിഡയിൽ രണ്ട് ദിവസത്തേക്ക് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

 

അതിശൈത്യവും കനത്ത മൂടൽമഞ്ഞും രാജ്യ തലസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. ദില്ലിയിൽ ദിവസങ്ങളായി തുടരുന്ന പുകമഞ്ഞ് ഇപ്പോൾ രൂക്ഷമായിരിക്കുകയാണ്. നോയിഡ ഗുരുഗ്രാം മേഖലകളിൽ ഇതുമൂലം വായു മലിനീകരണം വർധിച്ചിട്ടുണ്ട്. കാഴ്ചാ പരിധി കുറഞ്ഞത് റോഡ് ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു.

 

വാഹനങ്ങൾ അമിതവേഗത ഒഴിവാക്കണമെന്ന്‌ അധികൃതർ മുന്നറിയിപ്പ് നൽകി. ജനുവരി പകുതിയോടെ മാത്രമേ താപനിലയിൽ കാര്യമായ വർധനവ് ഉണ്ടാകൂ എന്നാണ് കാലാവസ്ഥാ മന്ത്രാലയം നൽകുന്ന സൂചന.

Leave a Reply