ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ 29ന്? എൽഡിഎഫ് യോഗം ഇന്ന്

0

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാൻ ഇടതു മുന്നണി ഇന്ന് യോ​ഗം ചേരും. നവ കേരള സദസ് ഇന്നലെ സമാപിച്ചതിനു പിന്നാലെയാണ് ഇന്ന് എൽഡിഎഫ് യോ​ഗം ചേരുന്നത്. മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവർ ഒഴിയും. പകരം കെബി ​ഗണേഷ് കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മന്ത്രമാരാകും.

മുന്നണിയിൽ ഒറ്റ എംഎൽഎ മാത്രമുള്ള നാല് പാർട്ടികൾ തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടാക്കിയ ധാരണപ്രകാരമാണ് മാറ്റം. രണ്ടര വർഷത്തിനു ശേഷം മാറാനുള്ള തീരുമാനം നവ കേരള സദസിനെ തുടർന്നാണ് നീണ്ടത്. സത്യപ്രതിജ്ഞ സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടാകും.

നവംബർ 20ന് മന്ത്രിസഭ രണ്ടര വർഷം പൂർത്തിയാക്കിയിരുന്നു. നവംബർ 18 മുതലാണ് നവ കേരള സദസ് ആരംഭിച്ചത്. ഇതോടെയാണ് തീരുമാനം നീണ്ടത്. ഈ മാസം 29ന് ഇരു മന്ത്രിമാരും സ്ഥാനമേൽക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here