ബാഗേജ് പരിശോധന; കണ്ടെത്തിയത് 9 പെരുമ്പാമ്പ് അടക്കം 11 പാമ്പുകളെ

0

മുംബൈ: വിമാനത്താവളത്തിലെ ബാഗേജ് പരിശോധനയിൽ ഞെട്ടി കസ്റ്റംസ്. 9 പെരുമ്പാമ്പ് അടക്കം 11 പാമ്പുകളെയാണ് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിലെ പരിശോധനയിൽ കണ്ടെത്തിയത്. ബാങ്കോക്കിൽ നിന്ന് മുംബൈയിലെത്തിയ യാത്രക്കാരന്റെ ലഗേജിലാണ് അപൂർവ്വയിനം പാമ്പുകളുടെ കണ്ടെത്തിയത്. കസ്റ്റംസ് ആക്ട് 1962 അനുസരിച്ചാണ് പാമ്പുകളെ പിടിച്ചെടുത്തത്. ചെക്കിന്‍ ലഗേജിൽ ബിസ്ക്റ്റ്, കേക്ക് പൊതികളിലായാണ് പാമ്പുകളെ എത്തിച്ചത്. യാത്രക്കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here