ഗ്രില്ലിനുള്ളിൽ തല കുടുങ്ങിയ കുട്ടിയെ രക്ഷപെടുത്തി അഗ്‌നിരക്ഷാ സേന

0

 

ഗ്രില്ലിനുള്ളിൽ തല കുടുങ്ങിയ കുട്ടിയെ അഗ്‌നിരക്ഷാ സേന രക്ഷപെടുത്തി. ഇരിങ്ങാലക്കുടയിൽ ബുദ്ധദേവ് കൃഷ്ണ എന്ന മൂന്ന് വയസുള്ള കുട്ടിയുടെ തലയാണ് ഗ്രില്ലിനുള്ളിൽ കുടുങ്ങിയത്.ഇരിങ്ങാലക്കുട ഠാണാവിൽ കെവിഎം ആർക്കേഡ് എന്ന ബിൽഡിംങ്ങിന്റെ രണ്ടാം നിലയിലായിരുന്നു അപകടം നടന്നത്.

 

കുട്ടിയെ രക്ഷിക്കാൻ എല്ലാവരും ഏറെ ശ്രമിച്ചെങ്കിലും കഴിയാത്തതിനെ തുടർന്ന് ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സേന ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് ഗ്രിൽ അറുത്ത് മാറ്റി കുട്ടിയെ രക്ഷപ്പെടുത്തി.

 

അസി. സ്റ്റേഷൻ ഓഫിസർ സികെ ബൈജു, ഉദ്യോഗസ്ഥരായ കെസി സജീവ്, സന്ദീപ്, ഉല്ലാസ്, ഉണ്ണികൃഷ്ണൻ, ഗോകുൽ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.

LEAVE A REPLY

Please enter your comment!
Please enter your name here