തൊഴിലാളി പണിമുടക്ക്; ഈഫൽ ടവർ താൽക്കാലികമായി അടച്ചു

0

 

ഈഫൽ ടവർ താൽക്കാലികമായി അടച്ചു. കരാർ സംബന്ധമായ പ്രശ്നങ്ങളെ ചൊല്ലി തൊഴിലാളികൾ പണിമുടക്കിയതോടെയാണ് ഈഫൽ ടവർ അടച്ചത്. ടവറിന്റെ സ്രഷ്ടാവായ ​ഗുസ്തേവ് ഈഫൽ മരിച്ച് 100 വർഷം തികയുന്ന ദിനത്തിലാണ് ചരിത്രസ്മാരകം അടയ്ക്കേണ്ടി വന്നത്. ഗുസ്തേവ് ഈഫലിന്റെ മഹത്തായ സൃഷ്ടിയുടെ സംരക്ഷണത്തിനായാണ് അദ്ദേഹത്തിന്റെ ഓർമദിനത്തിൽ തന്നെ പ്രതീകാത്മകമായി സമരം നടത്തിയതെന്നും തൊഴിലാളികൾ പറഞ്ഞു.

 

പണിമുടക്ക് കാരണം ടവർ അടച്ചിരിക്കുകയാണെന്നും സഞ്ചാരികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതുമായുള്ള ബോർഡും ടവറിനു മുന്നിൽ സ്ഥാപിച്ചു. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നായ ഈഫൽ ടവർ വർഷത്തിൽ 365 ദിവസവും സഞ്ചാരികൾക്കായി തുറക്കാറുണ്ട്. 2024 ലെ പാരീസ് ഒളിമ്പിക്സിലെ മുഖ്യ ആകർഷണം കൂടിയാണ് ടവർ.

LEAVE A REPLY

Please enter your comment!
Please enter your name here