കൊവിഡ് വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രി അവലോകന യോഗം വിളിച്ചു

0

രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അടിയന്തരയോഗം വിളിച്ചു. നാളെ ഓൺലൈനായാണ് യോഗം ചേരുക. രാജ്യത്തെ കൊവിഡ് സ്ഥിതിഗതികൾ, മുൻകരുതൽ നടപടികൾ തുടങ്ങിയവ യോഗത്തിൽ വിലയിരുത്തും.

യോഗത്തിൽ സംസ്ഥാന ആരോഗ്യമന്ത്രിമാർ, ആരോഗ്യ വകുപ്പ് സെക്രട്ടറിമാർ, കേന്ദ് ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥർ, കേന്ദ്രഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നേരത്തെ ജാഗ്രതാ നിർദേശം നൽകിയിരുന്നു

Leave a Reply