നവ കേരള സദസ്സിന് ബോംബ് ഭീഷണി; 112 ലേക്ക് വിളിച്ച യുവാവ് അറസ്റ്റിൽ

0

കിളിമാനൂർ: നവകേരള സദസ്സ് ധൂർത്താണെന്ന് ആരോപിച്ച് സദസ്സിൽ ബോംബ് വെക്കുമെന്ന് ഭീഷണി മുഴക്കിയ കിളിമാനൂർ സ്വദേശി അറസ്റ്റിൽ. ഫോൺ വഴി പോലീസിന് ഭീഷണി സന്ദേശം അയച്ച കിളിമാനൂർ നഗരൂർ നന്തായ്വനം വൈശാഖ മന്ദിരത്തിൽ എം എസ് വൈശാഖ് എന്ന 25കാരനാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി പോലീസിന്റെ എമർജൻസി നമ്പറായ 112ലേക്ക് വിളിച്ചായിരുന്നു ഭീഷണി. റൂറൽ എസ് പി കിരൺ നാരായണന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ യുവാവിനെ കണ്ടെത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here