ദേശീയഗാനത്തെ അപമാനിച്ചു; ബിജെപി എംഎൽഎമാർക്കെതിരെ നടപടി

0

പശ്ചിമബംഗാൾ നിയമസഭയിൽ നടന്ന പ്രതിഷേധത്തിനിടയിൽ ദേശീയഗാനത്തെ അപമാനിച്ചതിന് അഞ്ചു ബിജെപി എംഎൽഎമാർക്ക് എതിരെ കൊൽക്കത്ത പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. നിലാദ്രി ശേഖർ ദന, ദീപക് ബർമൻ, മനോജ് ടിഗ്ഗ, ശങ്കർ ഘോഷ്, സുദീപ് കുമാർ മുഖർജി എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സമാന സംഭവത്തിൽ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ 12 എംഎൽഎമാർക്ക് എതിരെ മുമ്പ് കേസെടുത്തിരുന്നു.

 

നവംബർ 29ന് മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന തൃണമൂൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ ബിജെപി എംഎൽഎമാർ പ്രത്യാക്രമണം നടത്തുകയും ‘ചോർ ചോർ’ (കള്ളൻമാർ) എന്ന് വിളിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാക്കൾ രം?ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ ഗാനത്തെ അപമാനിച്ചതിന് നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗാരന്റി ആക്ട് (എംജിഎൻആർഇജിഎ) തൊഴിലാളികളുടെ ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞുവച്ചതിനെതിരെയായിരുന്നു പ്രതിഷേധം.

 

ദേശീയ ഗാനത്തോടെ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം അവസാനിച്ചെങ്കിലും ബിജെപി എംഎൽഎമാർ പ്രതിഷേധം തുടരുകയായിരുന്നു. ബിജെപി നിയമസഭാംഗങ്ങൾ സഭയിൽ ദേശീയഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ നിയമസഭാ സ്പീക്കർ ബിമൻ ബന്ദ്യോപാധ്യായയ്ക്ക് രേഖാമൂലം തൃണമൂൽ കോൺഗ്രസ് പരാതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here