പടനായകൻ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയിൽ നിന്നാണ്, വയനാട്ടിലല്ല; രാഹുലിനെ പരിഹസിച്ച് പി വി അൻവർ

0

 

 

നിലമ്പൂർ: നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഫലം ഏതാണ്ട് വ്യക്തമായതോടെ കോൺഗ്രസിനെ പരിഹസിച്ച് പി വി അൻവർ എംഎൽഎ. വയനാട് എംപിയായ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത രീതിയിലാണ് അൻവർ പരിഹസിച്ചിട്ടുള്ളത്. പടനായകൻ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയിൽ നിന്നാണ്. ഇല്ലെങ്കിൽ യുദ്ധം തോൽക്കും. അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ല. വയനാട്ടിലല്ല, സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നതെന്നും അൻവർ പറഞ്ഞു.

 

‘ഈ മനുസൻ തളരില്ല, കോൺഗ്രസ് തോൽക്കില്ല, തിരിച്ച് വരും’ എന്ന് രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട് ബിജിഎമ്മും ചേർത്ത് കോൺഗ്രസുകാർ വരുമെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടി ബിജെപിക്കെതിരെ യോജിക്കാവുന്നവരെ എല്ലാവരെയും ഒപ്പം കൂട്ടാൻ കഴിയാത്തത് കൊണ്ടാണെന്ന് അദ്ദേഹം വിമർശിച്ചു. എല്ലാവരും ഒന്നിച്ച് നിന്നാൽ ബി ജെ പി യെ പരാജയപ്പെടുത്താവുന്നതേയുള്ളൂ. ഇക്കാര്യം മനസ്സിലാക്കി പ്രവർത്തിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

 

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ബിജെപിക്കെതിരെ നിലകൊള്ളാൻ കോൺഗ്രസിന് സാധിക്കുന്നില്ല. ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരായി കോൺഗ്രസുകാർ മാറുകയാണെന്നും അതാണ് പരാജയത്തിന് കാരണമെന്നും മന്ത്രി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here