ഇന്ത്യയില്‍ 157 പേര്‍ ജെഎന്‍-1 ബാധിതര്‍; ഏറ്റവും കൂടുതല്‍ കേരളത്തില്‍

0

 

 

 

കൊവിഡ് വകഭേദമായ ജെഎന്‍1 സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ത്യയില്‍ 157 പേര്‍ക്ക് കൊറോണയുടെ ഉപവകഭേദം ജെഎന്‍-1 സ്ഥിരീകരിച്ചതായി INSACOG അറിയിച്ചു. ഒമ്പത് സംസ്ഥാനങ്ങളിലാണ് ഇതുവരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ജെഎന്‍-1 രോഗികളുള്ളത്. 78 പേര്‍ക്കാണ് കേരളത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്.

 

ജെഎന്‍-1 രോഗികളുടെ എണ്ണത്തില്‍ ഗുജറാത്താണ് രണ്ടാമത്. 34 രോഗികളിലാണ് ഗുജറാത്തില്‍ ചികിത്സയിലുള്ളത്. ഗോവ (18), കര്‍ണാടക (എട്ട്), മഹാരാഷ്ട്ര (ഏഴ്), രാജസ്ഥാന്‍ (അഞ്ച്), തമിഴ്നാട് (നാല്), തെലങ്കാന (രണ്ട്), ഡല്‍ഹി (ഒന്ന്) എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിലെ കണക്ക്. ഡിസംബറില്‍ 141 കേസുകളും നവംബറില്‍ 16 കേസുകളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here