കോടതിയുടെ കൈപുസ്തകത്തിൽ ലൈംഗിക തൊഴിലാളി എന്ന പദത്തിന് ഭേദഗതി വരുത്തി സുപ്രീംകോടതി

0

 

കോടതിയുടെ കൈപുസ്തകത്തിൽ ലൈംഗിക തൊഴിലാളി എന്ന പദത്തിന് ഭേദഗതി വരുത്തി സുപ്രീംകോടതി. മനുഷ്യക്കടത്തിൽ ഉൾപെട്ട അതിജീവിത, വാണിജ്യ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കണമെന്ന് കോടതി വ്യക്തമാക്കി.

 

ലിംഗവിവേചനമുളള സ്റ്റീരിയോ റ്റൈപ്ഡ് ഭാഷാപ്രയോഗങ്ങൾ കോടതികളിൽനിന്ന് ഒഴിവാക്കുന്നതിനായി സുപ്രീം കോടതി ഓഗസ്റ്റിൽ കൈപ്പുസ്തകം പുറത്തിറക്കിയിരുന്നു. ഈ പുസ്തകത്തിൽ ലൈംഗിക തൊഴിലാളി എന്നുപയോഗിക്കണം എന്നായിരുന്നു നിഷ്‌കർഷിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ ചില സന്നദ്ധ സംഘടനകൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി. ഈ പദപ്രയോഗം തെറ്റുധാരണകൾ ഉണ്ടാക്കുന്നുവെന്നും പല സ്ത്രീകളും ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നത് ചൂഷണം, വഞ്ചന തുടങ്ങിയ കാരണങ്ങൾ കൊണ്ടാണെന്നും അതിനാൽ ലൈംഗിക തൊഴിലാളി എന്നതിന് പകരം പുതിയ പദം കൊണ്ട് വരണം എന്നുമായിരുന്നു സംഘടനകളുടെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിൽ ലൈംഗിക തൊഴിലാളി എന്ന വിശേഷണത്തിൽ മാറ്റം വരുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here