ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലെത്തിയ വിജയശാന്തി തെരഞ്ഞെടുപ്പ് ചീഫ് കോർഡിനേറ്ററായി ചുമതലയേറ്റു

0

ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിലെത്തിയ നടിയും മുൻ എം.പിയുമായ വിജയശാന്തി തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടിയുടെ പ്രചാരണ, ആസൂത്രണ സമിതിയുടെ ചീഫ് കോർഡിനേറ്ററായി ചുമതലയേറ്റു. കഴിഞ്ഞ ദിവസമാണ് അവർ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയത്.

2009ലാണ് വിജയശാന്തി രാഷ്ട്രീയത്തിലേക്കെത്തുന്നത്. ഭാരതീയ രാഷ്ട്ര സമിതിയുടെ ബാനറിൽ മത്സരിച്ച് അതേ വർഷം അവർ മേഡക് ലോക്‌സഭ മണ്ഡലത്തിൽ നിന്നും വിജയിച്ചിരുന്നു. കെ. ചന്ദ്രശേഖര റാവുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കോൺഗ്രസിലേക്ക് മാറിയിരുന്നു. 2020ലാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്കെത്തുന്നത്. നവംബർ 30നാണ് തെലങ്കാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.

Leave a Reply