കേരള സർക്കാർ മാനം കാക്കാൻ തമിഴ്നാട് സർക്കാരിനെ ഉപയോഗിച്ചു, ബസ് വിട്ടുതരും വരെ ബസ്സിനകത്ത് തുടരുമെന്ന് റോബിൻ ബസ് ഉടമ 

0

പെർമിറ്റ് ലംഘിച്ചതിന് റോബിൻ ബസിനെ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ബസ് വിട്ട് നൽകും വരെ ബസ്സിനകത്ത് തന്നെ തുടരുമെന്ന നിലപാടിലാണ് ബസ് ഉടമ റോബിൻ ഗിരീഷ്. കേരള സർക്കാർ മാനം കാക്കാൻ തമിഴ്നാട് സർക്കാരിനെ ഉപയോഗിച്ചു എന്നാണ് ഗിരീഷിന്റെ ആരോപണം.

 

കെഎസ്ആർടിസിക്ക് വേണ്ടിയാണ് തന്നെ വേട്ടയാടുന്നത്. എഐപി നിയമപ്രകാരം മാത്രമേ ബസ് സർവീസ് നടത്തിയിട്ടുള്ളൂ. അഭിഭാഷകനുമായി ബന്ധപ്പെട്ട ശേഷം അടുത്ത നടപടികളിലേക്ക് കടക്കുമെന്നും റോബിൻ ഗിരീഷ് പറഞ്ഞു.

 

 

റോബിൻ ബസിന് ഇന്നും കേരള മോട്ടോർ വാഹന വകുപ്പ് പിഴയിട്ടിരുന്നു . പെർമിറ്റ് ലംഘനം ചൂണ്ടികാട്ടി തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധയിലാണ് പിഴ ചുമത്തിയത്. 7500 രൂപ പിഴയടക്കേണ്ട നിയമലംഘനമാണെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. തൊടുപുഴയിൽ നാളെയും പരിശോധനയുണ്ടാവുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here