‘ഭാരത് മാതാ കി ജയ്’ക്ക്‌ പകരം ‘അദാനിജി കി ജയ്’ എന്ന് മോദി പറയണം: വിമർശനവുമായി രാഹുൽ

0

ഗൗതം അദാനിയെ സേവിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നതെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

 

ഭാരത് മാതാ കി ജയ് എന്ന് വിളിക്കുന്നതിന് പകരം പ്രധാനമന്ത്രി ഉദ്‌ഘോഷിക്കേണ്ടത് അദാനി ജി കി ജയ് എന്നാണ്. മോദി പ്രവർത്തിക്കുന്നത് അദാനിക്ക് വേണ്ടിയാണ്. പ്രധാനമന്ത്രി പറയുന്നത് ഭാരത് മാതാ കി ജയ് എന്നാണ് എന്നാൽ അദ്ദേഹം പറയേണ്ടത് അദാനി കി ജയ് എന്നാണെന്ന് രാജസ്ഥാനിൽ നടന്ന റാലിയിൽ സംസാരിച്ചു കൊണ്ട് രാഹുൽ പറഞ്ഞു.

 

പാവങ്ങളുടെയും കർഷകരുടെയും തൊഴിലാളികളുടെയും പങ്കാളിത്വവും ക്ഷേമവും ഉറപ്പാക്കാൻ കഴിയുമ്പോൾ മാത്രമേ ഭാരത് മാതാവിന് യഥാർത്ഥ വിജയം ഉണ്ടാകുവെന്നും രാഹുൽ പറഞ്ഞു. പാവങ്ങൾക്കും അദാനിക്കുമായി രണ്ട് ഹിന്ദുസ്ഥാൻ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് മോദിയെന്ന് പറഞ്ഞ രാഹുൽ രാജ്യത്തിന്റെ പുരോഗതിക്ക് സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഉൾപ്പെടുത്തിനെ ആശ്രയിച്ചിരിക്കുമെന്നും പറഞ്ഞു.

Leave a Reply