പുൽപ്പള്ളി സഹകരണ ബേങ്ക് തട്ടിപ്പ് കേസ്; കെ കെ എബ്രഹാം റിമാൻഡിൽ

0

കൊച്ചി: വയനാട് പുൽപ്പള്ളി സഹകരണ ബേങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ കെ കെ എബ്രഹാമിനെ റിമാൻഡ് ചെയ്തു. ബേങ്ക് മുൻ പ്രസിഡന്റും വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവും കെ പി സി സി മുൻ ജനറൽ സെക്രട്ടറിയുമായ എബ്രഹാമിനെ അന്വേഷണത്തിനൊടുവിൽ ഇ ഡിയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി സജീവൻ കൊല്ലപ്പള്ളിയുടെ റിമാൻഡ് 14 ദിവസത്തേക്ക് നീട്ടി.

തട്ടിപ്പിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് കോഴിക്കോട് എൻ ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് യൂണിറ്റ് എബ്രഹാമിനെ അറസ്റ്റ് ചെയ്തത്. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂൺ എട്ടിന് ഇ ഡി സഹകരണ ബേങ്കിൽ പരിശോധന നടത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

ഇതിനു പിന്നാലെയാണ് പ്രാദേശിക കോൺഗ്രസ് നേതാവും ബേങ്കിലെ ഇടപാടുകാരനുമായ സജീവൻ കൊല്ലപ്പള്ളിയെ അറസ്റ്റ് ചെയ്തത്. തുടർന്നാണ് ഇ ഡി അന്വേഷണം കെ കെ എബ്രഹാമിലേക്കും മറ്റു നേതാക്കളിലേക്കും എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here