വന്ദേഭാരത് വന്നതോടെ സാധാരക്കാർ ദുരിതത്തിൽ; ലോക്കൽ ട്രെയിനിൽ വായ മൂടി കെട്ടി പ്രതിഷേധം

0

കൊച്ചി: കേരളത്തിൽ സിൽവർ ലൈൻ ആവശ്യത്തിനു ബദലാവുമെന്നു കരുതിയ വന്ദേഭാരത് വന്നത് കാരണം യാത്ര തകിടം മറിഞ്ഞവർ പ്രതിഷേധവുമായി രംഗത്ത്. ആലപ്പുഴ മുതൽ എറണാകുളം വരെ ലോക്കൽ ട്രെയിനിൽ വായ മൂടി കെട്ടികൊണ്ടായിരുന്നു പ്രതിഷേധം.

 

ആലപ്പുഴ എംപി എ എം ആരിഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വന്ദേഭാരത് വന്നതോടെ സാധാരണക്കാർക്ക് വലിയ ദുരിതമെന്ന് നാട്ടുകാർ പറയുന്നു. റെയിൽവേ യാത്രക്കാരുടെ സംഘടനയാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.

 

ആലപ്പുഴ തീരദേശ പാതയിലൂടെ സഞ്ചരിക്കുന്ന ജനങ്ങൾക്ക് ഇത് ബുദ്ധിമുട്ടാണെന്നും പാത ഇരട്ടിപ്പിക്കലിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂ. കേന്ദ്രം കേരളത്തോട് വലിയ അവഗണയാണ് കാണിക്കുന്നത്. കായംകുളം പാസ്സഞ്ചറിൽ യാത്രക്കാരിൽ വൈകുന്നേരമായാൽ വീട്ടിൽ എത്താൻ ബുദ്ധിമുട്ടാണ്. എറണാകുളത്ത് നിന്ന് വൈകുന്നേരം 6.05 ന് പൊയ്‌ക്കൊണ്ടിരുന്ന ട്രെയിൻ 6.25 ആകിയതാണ് വലിയ ബുദ്ധിമുട്ട്. അതിലെ സമയമെങ്കിലും പുനഃക്രമീകരിക്കണം എന്നും എ എം ആരിഫ് എം പി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here