ജാതി സെന്‍സസ് നടത്താന്‍ പ്രധാനമന്ത്രി തയ്യാറല്ല; രാഹുല്‍ ഗാന്ധി 

0

 

ഒ.ബി.സി വിഭാഗത്തിന് ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള ജാതി സെന്‍സസ് നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറല്ലെന്ന് രാഹുല്‍ ഗാന്ധി. ആദിവാസി എന്നതിന് പകരം വനവാസി എന്ന വാക്ക് ഉപയോഗിക്കുന്നതിന് രാഹുല്‍ ബി.ജെ.പിയെ വിമര്‍ശിച്ചു. ഛത്തീസ്ഗഡിലെ അംബികാപൂര്‍ മണ്ഡലത്തിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

 

പ്രധാനമന്ത്രി സ്വയം ഒ.ബി.സി നേതാവാണെന്നാണ് പറയുന്നത്. എന്നാല്‍ സര്‍ക്കാറിന്റെ സാമ്പത്തിക സാമൂഹിക ആനുകൂല്യങ്ങള്‍ ഒ.ബി.സിക്ക് ലഭ്യമാകുന്ന ജാതി സെന്‍സസ് നടത്തുന്നതില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here