നവകേരള സദസിന് കൂത്തുപറമ്പിൽ വൻ സ്വീകരണം; സർക്കാർ നേട്ടങ്ങൾ എഴുതിവച്ച പ്ലക്കാർഡുകളുമായി ജനങ്ങൾ

0

സംസ്ഥാന സർക്കാരിന്റെ നവകേരള സദസിനെ ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ് ജനങ്ങൾ. സർക്കാർ നേട്ടങ്ങൾ എഴുതിവച്ച പ്ലക്കാർഡുകളുമായാണ് കൂത്തുപറമ്പ് മണ്ഢലത്തിൽ വഴിയിലുടനീളം ജനങ്ങൾ മന്ത്രി സഭയെ സ്വീകരിച്ചത്.

ആരോഗ്യമേഖലയിലെ നേട്ടങ്ങൾ, സഹകരണ മേഖല, ദേശീയ പാതാ വികസനം, എല്ലാവര്ക്കും ഇന്റർനെറ്റ് സൗകര്യം തുടങ്ങിയവ ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു പ്ലക്കാർഡുകൾ.

നവകേരള സദസ് ഇന്ന് കണ്ണൂരിലെ കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങൾ പൂർത്തിയാക്കും. കണ്ണൂർ ജില്ലയിലെ മൂന്നാം ദിന പര്യടനമാണ് ഇന്ന്. രാവിലെ 11 ന് കൂത്തുപറമ്പ്, ശേഷം ഉച്ചയ്ക്ക് 3 ന് മട്ടന്നൂർ മണ്ഡലത്തിലെ മട്ടന്നൂർ വിമാനത്താവളം ഒന്നാം ഗേറ്റിന് സമീപവും വൈകിട്ട് 4.30 ന് പേരാവൂർ മണ്ഡലത്തിൽ ഇരുട്ടി പയഞ്ചേരിമുക്ക് തവക്കൽ മൈതാനത്തിലുമാണ് പര്യടനം.

LEAVE A REPLY

Please enter your comment!
Please enter your name here