‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’; പദ്ധതിയുമായി സംസ്ഥാന സർക്കാർ

0

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുമായി സർക്കാർ. അതിഥി തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകും. പദ്ധതിയ്ക്ക് ഉടുമ്പൻചോല താലൂക്കിൽ തുടക്കം കുറിച്ചു.

സംസ്ഥാന പൊതുവിതരണ നേതൃത്വം നൽകിയ ‘റേഷൻ റൈറ്റ് കാർഡ് പദ്ധതി’ ഉടുമ്പൻചോല താലൂക്കിലെ കുംഭപാറയിൽ ആണ് തുടക്കമിട്ടത്. സംസ്ഥാന പൊതുവിതരണ വകുപ്പാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. രാജ്യത്തെ ഏതെങ്കിലും സംസ്ഥാനത്തെ റേഷൻ കാർഡിൽ അംഗമായിട്ടുള്ള തൊഴിലാളികൾക്കാണ് റൈറ്റ് കാർഡ് പദ്ധതിയിലൂടെ ഭക്ഷ്യഉൽപ്പങ്ങൾ ലഭ്യമാകുക. ഒരു തൊഴിലാളിക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം ലഭിക്കും. ഹിന്ദി, തമിഴ്, കന്നട, ആസാമീസ്, ബംഗാളി, ഒഡിയ എന്നീ ഭാഷകളിലാണ് റേഷൻ റൈറ്റ് കാർഡ് തയ്യാറാക്കിയിട്ടുള്ളത്. റൈറ്റ് കാർഡ് ലഭിച്ച തൊഴിലാളികൾക്ക് സംസ്ഥാനത്തെ റേഷൻ കടകളിൽ നിന്നും മാസത്തിൽ ഒരിക്കൽ സൗജന്യ ഭക്ഷ്യ ധ്യാനങ്ങൾ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here