വിജയകാന്തിന്റെ ആരോഗ്യം തൃപ്തികരമല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്

0

 

തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യം തൃപ്തികരമല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. 14 ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടതായി വരുമെന്നും ആശുപത്രി പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു. ആരോഗ്യത്തിൽ പുരോഗതി ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ 24 മണിക്കൂറായി അവസ്ഥ തൃപ്തികരമല്ലെന്നാണ് ആശുപത്രി വ്യക്തമാക്കിയത്.

 

തൊണ്ടയിലെ അണുബാധയെ തുടർന്ന് നവംബർ 18ന് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here