സാഹിത്യകാരി പി വത്സല അന്തരിച്ചു

0

മലയാളത്തിന്റെ അഭിമാനമായ സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി അവാര്‍ഡ്, സി വി കുഞ്ഞിരാമന്‍ സ്മാരക സാഹിത്യ അവാര്‍ഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിംഗ് കോളജ് പ്രധാന അധ്യാപികയായി 1993ല്‍ വിരമിച്ചു. കേരളസാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതി. വയനാട്ടിലെ ആദിവാസി ജീവിതത്തെ മുന്‍നിര്‍ത്തി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണ് സാഹിത്യലോകത്ത് ശ്രദ്ധേയയായത്. ‘തകര്‍ച്ച’ ആണ് ആദ്യ നോവല്‍.

‘നിഴലുറങ്ങുന്ന വഴികള്‍’ എന്ന നോവലിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് (1975)ലഭിച്ചു. 2007ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡും 2019ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ലഭിച്ചു. തപസ്യ കലാ സാഹിത്യവേദിയുടെ സഞ്ജയന്‍ പുരസ്‌കാരം (2017), 2021 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം, കുങ്കുമം അവാര്‍ഡ്, സിഎച്ച് മുഹമ്മദ് കോയ അവാര്‍ഡ്, രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും പി വത്സല എഴുതിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here