ഇടിമിന്നലേറ്റ് യുവതിക്ക് കേൾവിശക്തി നഷ്ടമായി

0

തൃശ്ശൂ‍ർ: ഇടിമിന്നലേറ്റ് യുവതിക്ക് കേൾവിശക്തി നഷ്ടമായി. പൂമംഗലം പഞ്ചായത്തിൽ താമസിക്കുന്ന ഐശ്വര്യയ്ക്കാണ് ഇടിമിന്നലിൽ കേൾവിശക്തി നഷ്ടമാവുകയും ശരീരത്തിൽ പൊള്ളലേൽക്കുകയും ചെയ്തത്.

ചൊവ്വാഴ്‌ച്ച വൈകുന്നേരമായിരുന്നു സംഭവം. കുഞ്ഞിന് ഭക്ഷണം കൊടുക്കുകയായിരുന്നു ഐശ്വര്യ. മിന്നലിനെ തുടർന്ന് വീട്ടിലെ സ്വിച്ച് ബോർഡുകളും ബൾബുകളും പൊട്ടിത്തെറിച്ചു. വൈദ്യുതാഘാതത്തിൽ ഐശ്വര്യയും കുഞ്ഞും തെറിച്ചു വീണ് ബോധം നഷ്ട്ടപെട്ടു. ഇരുവരും സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.

LEAVE A REPLY

Please enter your comment!
Please enter your name here