നാടിനെ നടുക്കി മണിക്കൂറുകളുടെ ഇടവേളയിൽ യുവാക്കളുടെ ആത്മഹത്യ

0

കോഴിക്കോട് : താമരശ്ശേരിയില്‍ നാടിനെ നടുക്കി യുവാക്കളുടെ ആത്മഹത്യ. നരിക്കുനി സ്വദേശി ഷിബിന്‍ ലാലിനെ രാവിലെയാണ് ചുങ്കത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കൂറുകളുടെ മാത്രം ഇടവേളയില്‍ ചുങ്കം സ്വദേശിയായ ശരത്തിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

സഹോദരങ്ങള്‍ക്കൊപ്പം ചുങ്കത്തെ വാടകവീട്ടില്‍ താമസിക്കുന്ന ഷിബിന്‍ ലാലിനെ ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

ഷിബിന്‍ ലാലിന്റെ വീടിന് തൊട്ടടുത്താണ് ഉച്ചയോടെ മറ്റൊരു ആത്മഹത്യ നടന്നത്. ചുങ്കം കോളിയോട്ടില്‍ ശശിയുടെ മകന്‍ ശരത്താണ് ജീവനൊടുക്കിയത്. ഇരുവരും ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here