സമ്മർദ്ദം കൈകാര്യം ചെയ്യാനാകുന്നില്ലെങ്കിൽ ഇന്ത്യയിലേക്ക് വരരുത്; പാകിസ്താന് മുന്നറിയിപ്പുമായി ശ്രീശാന്ത്

0

പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യൻ ലോകകപ്പ് ജേതാവ് എസ് ശ്രീശാന്ത്. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാണികളുടെ ആവേശത്തിൽ പാകിസ്താൻ ഐസിസിക്ക് പരാതി അടക്കം നൽകിയ സാഹചര്യത്തിലാണ് മുൻ താരത്തിന്റെ മുന്നറിയിപ്പ്.

സമ്മർദം കൈകാര്യം ചെയ്യാനാകുന്നില്ലെങ്കിൽ ഇന്ത്യയിലേക്ക് വരരുതെന്നാണ് 2011 ലോകപ്പ് വിജയിച്ച ഇന്ത്യൻ ടീമിലുണ്ടായിരുന്ന മലയാളി താരം എസ്. ശ്രീശാന്ത് ഇതിനോട് പ്രതികരിച്ചത്. ഒരു സ്‌പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം.

‘നിങ്ങൾ നന്നായി കളിച്ചാൽ കാണികൾ അഭിനന്ദിക്കും. മോശം പ്രകടനമാണെങ്കിൽ വിമർശിക്കപ്പെടും. ടീമെന്ന നിലയിൽ രണ്ടും നേരിടാൻ തയാറാകണം. സമ്മർദം കൈകാര്യം ചെയ്യാനാകുന്നില്ലെങ്കിൽ ഇന്ത്യയിലേക്ക് വരരുത്. മടങ്ങി പോകൂ. നിങ്ങൾ അങ്ങനെയാണ് കളിക്കുന്നത്’ ശ്രീശാന്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു. മഹി ഭായി എപ്പോഴും പറയും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രകൃയയിലാണ്. സമ്മർദ്ദം എപ്പോഴും അവിടെ തന്നെയുണ്ടാകും. സമ്മർദ്ദം കൈകാര്യം ചെയ്യാനായില്ലെങ്കിൽ നിങ്ങൾ ഇങ്ങോട്ട് വരരുത്’ എന്ന് .ശ്രീശാന്ത് പറഞ്ഞു.

Leave a Reply