സൗദി ഈസ്റ്റ്‌ നാഷനൽ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

0

കലാലയം സാംസ്കാരിക വേദി ഒക്ടോബർ 27 ന്‌ നടത്തുന്ന പതിമൂന്നാമത്‌ സൗദി ഈസ്റ്റ്‌ നാഷനൽ സാഹിത്യോൽസവിന്റെ‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്‌ ദമ്മാമിൽ സ്വാഗതസംഘം ഓഫീസ് തുറന്നു.കെപിസിസി നിർവാഹക സമിതി അംഗവും ഒഐസിസി ഗ്ലോബൽ വൈസ്‌ ചെയർമാനും ബദർ അൽ റബീഅ് മെഡിക്കൽ ഗ്രൂപ്പ് എംഡിയുമായ അഹമ്മദ്‌ പുളിക്കലാണ്‌ ഓഫീസിന്റെ ഔദ്യോഗിക‌ ഉദ്ഘാടന കർമം നിർവഹിച്ചത്‌.

സാഹിത്യോൽസവ്‌ സ്വാഗത സംഘം ജനറൽ കൺവീനർ ഹബീബ്‌ ഏലംകുളം, ചെയർമാൻ അഷ്‌റഫ്‌ പട്ടുവം, ലോക കേരളസഭാംഗം ആൽബിൻ ജോസഫ്‌, സാമൂഹിക പ്രവർത്തകൻ നാസ്‌ വക്കം‌, കെഎംസിസി ദമ്മാം പ്രസിഡന്റ്‌ ഹമീദ്‌ വടകര, സിറാജ്‌ പുറക്കാട് എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here