കോഴിക്കോട് കോടഞ്ചേരിയിൽ ഭർത്താവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ചു; ഭാര്യാമാതാവിന്റെ കൈവിരൽ അറ്റുതൂങ്ങിയ നിലയിൽ

0

ഭർത്താവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ചു. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. മില്ലുപടിയിൽ താമസിക്കുന്ന വീട്ടമ്മയായ ബിന്ദു, മാതാവ് ഉണ്യാത എന്നിവർക്കാണ് വെട്ടേറ്റ് പരുക്ക് പറ്റിയത്. ബിന്ദുവിന്റെ ഭർത്താവ് ഷിബുവാണ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്ന് രാവിലെ അറ് മണിക്കാണ് സംഭവം.

ആക്രമണത്തിൽ ബിന്ദുവിൻ്റെ തലയ്ക്കും ദേഹത്തും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആദ്യഘട്ടത്തിൽ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

ആക്രമണം നടത്തിയ ശേഷം ഷിബു സംബവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. ആക്രമണത്തിൽ ഉണ്യാതയുടെ കൈവിരൽ അറ്റുതൂങ്ങിയ നിലയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here