സ്വര്‍ണവില വീണ്ടും താഴേക്ക്; ഇന്നത്തെ വിപണിനിരക്കുകള്‍ അറിയാം

0

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1842 ഡോളര്‍ വരെയെത്തിയതിനാല്‍ സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു.(Gold rate decreased Kerala prices today)

കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 5335 രൂപയും പവന് 42,680 രൂപയുമായിരുന്നു. ഇന്ന് ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടേയുടെയും കുറവാണ് വിപണിയിലുണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 5320 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 42,560 രൂപയുമാണ് കുറഞ്ഞത്.

ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 76 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.

Leave a Reply