ഏഴ് ആൺകുട്ടികളെ പീ‍ഡിപ്പിച്ചു; 25 കാരനായ മദ്റസ അധ്യാപകൻ അറസ്റ്റിൽ

0

രാജ്‌കോട്ട്: ​ഗുജറാത്തിൽ മദ്റസാ വിദ്യാർഥികളെ ലൈം​ഗികമായി പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് വിദ്യാർഥികളെ ലൈം​ഗികമായി ചൂഷണം ചെയ്ത 25കാരനായ അധ്യാപകനാണ് പോക്സോ പ്രകാരം അറസ്റ്റിലായത്. ജുനഗഢിലെ മംഗ്‌റോൾ താലൂക്കിലാണ് സംഭവം. മദ്റസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്ലാസിലെ മറ്റ് കുട്ടികളെയും പീഡിപ്പിച്ചതായി തെളിഞ്ഞത്.

മൂന്നാഴ്ച മുമ്പ് 15 കാരനായ വിദ്യാർത്ഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 25 കാരനായ മൗലാനയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർഥി നൽകിയ പരാതിയിൽ അധ്യാപകനെതിരെ നടപടി സ്വീകരിക്കാത്തതിന് മദ്റസാ ട്രസ്റ്റിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് ട്രസ്റ്റിക്കെതിരെ കേസെടുത്തതായി കേസ് അന്വേഷിക്കുന്ന പോലീസ് ഇൻസ്പെക്ടർ എസ് ഐ മഗ്രാന പറഞ്ഞു.
ഐപിസി 377, 323, 506 (2), 144 എന്നീ വകുപ്പുകളും പോക്സോ നിയമത്തിലെ വകുപ്പുകളും പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആൺകുട്ടികളെ പണം നൽകി പ്രലോഭിപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പീഡിപ്പിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ദീപാവലിക്ക് ശേഷമാണ് ആൺകുട്ടികൾ പീഡനത്തിനിരയായത്. ഇതുവരെ ഏഴ് വിദ്യാർഥികൾ പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തിയെന്നും ഇരകളുടെ എണ്ണം ഉയർന്നേക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷമായിമദ്രസയിൽ ഉറുദു പഠിപ്പിക്കുന്ന അധ്യാപകനാണ് ഇയാൾ.

Leave a Reply