ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസ് മെഡൽ വേട്ടയിൽ സെഞ്ചുറി ഉറപ്പിച്ച് ഇന്ത്യ

0

ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസ് മെഡൽ വേട്ടയിൽ സെഞ്ചുറി ഉറപ്പിച്ച് ഇന്ത്യ. നിലവിൽ 91 മെഡലുകളുള്ള ഇന്ത്യ 9 ഇവൻ്റുകളിൽ കൂടി മെഡലുറപ്പിച്ചിട്ടുണ്ട്. ഇതോടെ ആകെ മെഡലുകൾ 100 ആകും. 2018ലെ 70 മെഡലുകൾ എന്ന നേട്ടം ഇതിനകം മറികടന്ന ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഏഷ്യൻ ഗെയിംസിൽ നടത്തുന്നത്.

അമ്പെയ്ത്തിൽ മൂന്ന് മെഡലുകൾ കൂടി ഉറപ്പിച്ച ഇന്ത്യ പുരുഷ ക്രിക്കറ്റിലും ഹോക്കിയിലും ഒരോ മെഡലുകൾ വീതം മെഡലുകളും ഉറപ്പിച്ചു. കബഡിയിൽ രണ്ട് മെഡലുകളും ബാഡ്മിൻ്റണിൽ രണ്ട് മെഡലുകളും ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്.

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ കടന്ന ഇന്ത്യ വെള്ളിയോ സ്വർണമോ ഉറപ്പിച്ചിരിക്കുകയാണ്. അഫ്ഗാനിസ്താനാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. സെമിയിൽ ഇന്ത്യ ബംഗ്ലാദേശിനെ വീഴ്ത്തിയപ്പോൾ പാകിസ്താനെ അട്ടിമറിച്ചാണ് അഫ്ഗാനിസ്താൻ കലാശപ്പോരിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here