കെഎസ്ആർടിസി ശമ്പളവിതരണം; 20 കോടി അനുവദിച്ച് ധനവകുപ്പ്

0

വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ കെഎസ്ആർടിസി ശമ്പളവിതരണത്തിന് 20 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. തിങ്കളാഴ്ചയോടെ തുക കെഎസ്ആർടിസിക്ക് കൈമാറുമെന്നാണ് വിവരം. ധനവകുപ്പ് പണം അനുവദിച്ചെങ്കിലും ശമ്പളം കൃത്യമായി ലഭിക്കുന്നതു വരെ സമരവുമായി മുന്നോട്ടുപോകാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. അതേസമയം, കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് ഇന്ന് വീണ്ടും കെഎസ്ആർടിസി ചീഫ് ഓഫീസ് ഉപരോധിക്കും.

കേരളീയത്തിന്‍റെ പേരിൽ കോടികൾ പൊടിച്ച് സർക്കാർ ആഘോഷത്തിന് അരങ്ങൊരുക്കുമ്പോൾ സെപ്റ്റംബറിലെ ശമ്പളം കിട്ടാതെ കെ.എസ്.ആർ.ടി.സി തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലായത് വലിയ വിമർശനമുയർത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here