സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42920 രൂപയിലെത്തി. സ്വര്‍ണം ഗ്രാമിന് 25 രൂപ താഴ്ന്ന് 5365 രൂപയിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. (Gold price Kerala updates)
ഇന്നലെ സ്വര്‍ണം പവന് 480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. തുടര്‍ച്ചയായ നാലുദിവസം കൊണ്ട് സ്വര്‍ണം പവന് 1040 രൂപയാണ് ഇടിഞ്ഞത്.