കന്യാകുമാരി : മാർത്താണ്ഡത്ത് 36 കോടി വിലവരുന്ന ആംബർഗ്രീസുമായി (തിമിംഗില ഛർദി) ആറ് മലയാളികൾ തമിഴ്നാട് പ്രത്യേക പൊലീസ് സംഘത്തിന്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശി വിവേകാനന്ദൻ, കൊല്ലം സ്വദേശി നിജി, കാരക്കോണം സ്വദേശികളായ ജയൻ, ദിലീപ്, പാലക്കാട്ടുകാരായ ബാലകൃഷ്ണൻ, വീരാൻ എന്നിവരാണ് പിടിയിലായത്.ജില്ലാ പൊലീസ് മേധാവി ഹരികിരൺ പ്രസാദിന്റെ നിർദ്ദേശപ്രകാരം എസ് ഐ അരുളപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ഇന്നലെ പിടികൂടിയത്.