മുല്ലപ്പൂ മണമുള്ള മധുരയ്ക്കു പോകാം; ഒരു കിലോ ജാസ്മിൻ ഓയിലിന് നാല് ലക്ഷം രൂപയിലധികം

0

മധുരയില്‍ മാത്രമല്ല മുല്ലപ്പൂ കൃഷി ചെയ്യുന്നത്, എന്നാല്‍ മുല്ലപ്പൂ കൃഷി മധുരയിലെ ആളുകളുടെ പ്രധാന ജീവിതമാര്‍ഗമാണ്. വിശേഷാവസരങ്ങളില്‍ തലയില്‍ ചൂടാനും മാലകള്‍ ഉണ്ടാക്കാനും മറ്റും മുല്ല പൂക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. മുല്ല മൊട്ടില്‍ നിന്ന് ജാസ്മിന്‍ ഓയില്‍ വേര്‍തിരിച്ചെടുക്കുന്ന രാജ്യത്തെ പ്രധാന കേന്ദ്രം മധുരയാണ്.

ഒരു കിലോഗ്രാം ജാസ്മിന്‍ ഓയിലിന് ഏകദേശം 4.15 ലക്ഷത്തോളം രൂപ (5,000 ഡോളര്‍) വിലയുണ്ടെന്ന് പലര്‍ക്കും അറിയില്ല. ഇത്രയും എണ്ണ ലഭിക്കുന്നതിന്, 5,000-ലധികം മുല്ലമൊട്ടുകള്‍ ആവശ്യമാണ്.

എന്തുകൊണ്ടാണ് ജാസ്മിന്‍ ഓയിലിന് ഇത്രയേറെ വില എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ബിസിനസ് ഇന്‍സൈഡര്‍ പുറത്തിറക്കിയിരുന്നു. ജാസ്മിന്‍ കോണ്‍ക്രീറ്റ് എക്സ്പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡിലെ ഉല്‍പ്പാദന പ്രക്രിയയാണ് വീഡിയോയില്‍ കാണിക്കുന്നത്.

Leave a Reply