ബഹ്റൈൻ കേരളീയ സമാജത്തിൽ വെള്ളിയാഴ്ച അരങ്ങേറുന്ന പുലിക്കളിയുടെ ഭാഗമായി പുലിക്കളിക്കായി തയ്യാറാക്കിയ വിവിധ ചമയങ്ങളുടെ പ്രദർശനം സമാജം ബാബു രാജൻ ഹാളിൽ ആരംഭിച്ചു. സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള പരിപാടി ഉദ്ഘാടനം ചെയ്തു.ബുധനാഴ്ചയും വ്യാഴാഴ്ച്ചയും നടക്കുന്ന പ്രദർശനം പൊതു ജനങ്ങൾക്ക് കാണാനുള്ള സൗകര്യമൊരുക്കിട്ടുണ്ടെന്ന് സമാജം ഭാരവാഹികളായ പി.വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.